
പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന നച്ചത്തിരം നഗർഗിരത്ത് എന്ന ചിത്രത്തിൽ കാളിദാസ് ജയറാം പ്രധാന വേഷത്തിൽ എത്തുന്നു.തമിഴകത്ത് മികച്ച ചിത്രങ്ങളുടെ ഭാഗമാകുകയാണ്കാളിദാസ് . മലയാളത്തിൽ രജനീ എന്ന ചിത്രം ആണ് അഭിനയിച്ച് പൂർത്തിയാക്കിയ സിനിമ. നമിത പ്രമോദ് ആണ് നായിക.
അതേസമയം ദുഷര വിജയൻ ആണ് നച്ചത്തിരം നഗർഗിരത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് കഴിഞ്ഞ ദിവസം പുറത്തിറങ്ങി. പ്രണയം, രാഷ്ട്രീയം ആണ് എന്ന കുറിപ്പോടെ പാ രഞ്ജിത്ത് പോസ്റ്റർ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചു.
തെൻമ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം.
സർപ്പട്ട പരമ്പരൈ ആണ് പാ രഞ്ജിത്തിന്റെ സംവിധാനത്തിൽ അവസാനം പുറത്തിറങ്ങിയ ചിത്രം. ഒ.ടി.ടി പ്ളാറ്റ്ഫോമിലാണ് ചിത്രം സ്ട്രീം ചെയ്തത്. ആര്യ, ജോൺ കൊക്കൻ എന്നിവരുടെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങൾ എന്നാണ് വിശേഷിപ്പിക്കുന്നത്.