s
നിരവധി ടെലിവിഷൻ പ്രോഗ്രാമിലൂടെ ശ്രദ്ധേയയായ ശൈത്യ സന്തോഷിനെ നായികയാക്കി നന്ദകുമാർ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന റോഷന്റെ ആദ്യ പെണ്ണുകാണൽ ആഗസ്റ്റ് 15ന് തിയേറ്ററിൽ. നിങ്ങൾ കാമറ നിരീക്ഷണത്തിലാണ്, കിംഗ് ലയർ, സുമേഷ് ആൻഡ് രമേഷ് എന്നീ ചിത്രങ്ങളിൽ ശൈത്യ ചെറിയ വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്.ഏറെ രസകമായ പ്രമേയമാണ് റോഷന്റെ ആദ്യ പെണ്ണുകാണൽ എന്ന ചിത്രത്തിന്റേത്. അജിത്, ഏലൂർ ജോർജ്, അജയൻ മാടക്കൽ, സലിം, ശ്രുതി, ജെമു, റിയ എന്നിവരാണ് മറ്റു താരങ്ങൾ. ഛായാഗ്രഹണം മനുലാൽ, സംഗീതം: ജി മ്യൂസിക് കൊച്ചി, എഡിറ്റർ: നന്ദകുമാർ, കല: ശിവ, അസോസിയേറ്റ് ഡയറക്ടർ ജോമോൻ ജോസഫ്. നന്ദകുമാർ ഫിലിംസിന്റെ ബാനറിൽ ശ്രേയും, ബിനോയ് കെ. മാത്യു എന്നിവർ ചേർന്നാണ് നിർമ്മാണം.