aswathy-nair

കളഭം തരാം ഭഗവാനെൻ മനസും തരാം... എന്ന ഈ ഗാനം കേൾക്കാത്ത മലയാളികളുണ്ടാകില്ല. 'വടക്കുംനാഥൻ' എന്ന സിനിമയിൽ ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് രവീന്ദ്രൻ മാസ്റ്റര്‍ സംഗീതം നൽകി കെ എസ് ചിത്ര ആലപിച്ച ഗാനം എത്ര കേട്ടാലും മതിയാകില്ല.

ഇപ്പോഴിതാ ഈ ഗാനത്തിന്റെ കവർ ഗാനവുമായെത്തിയിരിക്കുകയാണ് തിരുവനന്തപുരം പേട്ട സ്വദേശിനിയായ അശ്വതി നായർ. ഷാർജ ഇന്ത്യൻ സ്‌കൂളിൽ പതിനൊന്നാം വിദ്യാർത്ഥിനിയായ അശ്വതി വളരെ മനോഹരമായിട്ടാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

പ്രശാന്ത്-ദീപ്തി ദമ്പതികളുടെ മകളായ അശ്വതി തന്റെ യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ബി അരുന്ധതി, ദേവ് ചക്രവർത്തി എന്നിവരുടെ ശിക്ഷണത്തിലാണ് അശ്വതി സംഗീതം പഠിക്കുന്നത്. സഹാേദരി: അദിതി