ranveer

വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നതിൽ അതീവ ശ്രദ്ധ ചെലുത്തുന്നയാളാണ് നടൻ രൺവീർ സിംഗ്. താരത്തിന്റെ വസ്ത്രങ്ങൾ മിക്കപ്പോഴും ഫാഷൻ ലോകത്തും തരംഗമാകാറുണ്ട്. ഇപ്പോഴിതാ 'കോഫി വിത്ത് കരൺ' എന്ന ജനപ്രിയ ചാറ്റ് ഷോയിലൂടെ തന്റെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് അദ്ദേഹം ചില വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുകയാണ്.

ആരാ, എന്താ എന്നൊക്കെയായിരുന്നു ദിപീകയുടെ അമ്മ സ്റ്റൈലിഷ് ലുക്കിൽ കണ്ടപ്പോൾ ചോദിച്ചതെന്ന് അദ്ദേഹം തമാശരൂപേണ പറഞ്ഞു. ദീപികയുമായും കുടുംബവുമായും പൊരുത്തപ്പെടാൻ ശ്രമിച്ചതിനാൽ തുടക്കത്തിൽ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നുവെന്ന് രൺവീർ സിംഗ് വ്യക്തമാക്കി.

"എനിക്ക് ഇപ്പോൾ രണ്ട് അലമാരകൾ ഉണ്ട്. ഒന്നിൽ സാധാരണ ധരിക്കാറുള്ള വസ്ത്രങ്ങളും മറ്റേതിൽ ദീപികയുടെ വീട്ടിൽ പോകുമ്പോൾ ധരിക്കുന്ന വസ്ത്രവുമാണ് ഉള്ളത്. ദീപികയുടെ വീട്ടിൽ പോകുമ്പോൾ വെള്ള ടിഷർട്ടും നീല ജീൻസുമാണ് ഉപയോഗിക്കാറ്."- നടൻ പറഞ്ഞു.