തിരുവനന്തപുരം ജില്ലയിലെ പട്ടത്തിനടുത്തുള്ള ലക്ഷ്മി നഗറിലെ ഒരു വീട്ടിലേക്കാണ് വാവ സുരേഷിന്റെ ഇന്നത്തെ ആദ്യ യാത്ര. ഇന്നലെ ഈ വീടിന്റെ മുറ്റത്ത് ഒരു പാമ്പിനെ കണ്ടിരുന്നു. ആളിനെ വിളിച്ചിട്ട് വരുന്നതിന് മുന്നേ പാമ്പ് സ്ഥലം വിട്ടു.

ഇന്ന് രാവിലെ പാമ്പിനെ കണ്ടതും വാവയെ വിളിച്ചു. ഇതിനിടയിൽ പാമ്പ് വീടിന് പുറത്തെ സ്‌റ്റെയര്‍ കേസിനടിയിൽ കയറി.സ്ഥലത്തെത്തിയ വാവ ടൈൽസുകൾ ഓരോന്നായി മാറ്റി പാമ്പിനെ കണ്ടതും വീട്ടമ്മയുടെ നിലവിളി. പാമ്പ് ഇഴഞ്ഞ് പുറത്തേക്ക്,അപ്പോൾ വാവക്ക് അടുത്ത കാൾ എത്തി അമ്പലത്തിന്റെ മതിലിനോട് ചേർന്ന വഴിയിൽ വലിയ മൂർഖൻ പാമ്പ്...കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...