mammootty

മമ്മൂട്ടിയും ദുൽഖറും കുടുംബസമേതം അവധിയാഘോഷിക്കാൻ ലണ്ടനിലെത്തിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ദുൽഖറിന്റെ ഫാൻ ഗ്രൂപ്പുകളിലൂടെയാണ് ചിത്രം പുറത്തുവന്നത്.

മമ്മൂട്ടി, ഭാര്യ സുൾഫത്ത്, മകൻ ദുൽഖർ, ദുൽഖറിന്റെ ഭാര്യ അമാൽ, മകൾ മറിയം എന്നിവരാണ് ലണ്ടനിലെത്തിയത്. ലണ്ടൻ എയർപോർട്ടിൽ നിന്നുള്ള ഇവരുടെ ചിത്രങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്. അടിപൊളി ലുക്കിലാണ് മമ്മൂട്ടി. ഇപ്പോഴും സ്റ്റൈലിന്റെ കാര്യത്തിൽ മമ്മൂട്ടിയെ തോൽപ്പിക്കാൻ ആകില്ലെന്നാണ് ആരാധകരുടെ കമന്റുകളധികവും.

മമ്മൂട്ടി അഭിനയിച്ചുകൊണ്ടിരുന്ന റോഷാക്കിന്റെ ചിത്രീകരണം കഴിഞ്ഞയാഴ്ചയാണ് പൂർത്തിയായത്. ചിത്രത്തിന്റെ നിർമ്മാതാവ് കൂടിയാണ് മമ്മൂട്ടി.

അടുത്ത ഷൂട്ട് തുടങ്ങുന്നതിന് മുന്നേയുള്ള യാത്രയാണിത്. ഭീഷ്മപർവ്വം, പുഴു, സിബിഐ 5- ദ ബ്രെയിൻ എന്നീ ചിത്രങ്ങളാണ് ഒടുവിൽ റിലീസിനെത്തിയ മമ്മൂട്ടി ചിത്രങ്ങൾ.

ഹേ സിനാമിക, സല്യൂട്ട് എന്നിവയാണ് ദുൽഖറിന്റെ അവസാനം റിലീസായ ചിത്രങ്ങൾ. സീതാരാമം ആണ് ഇനി റിലീസ് ചെയ്യാനുള്ളത്. ദുൽഖർ നിർമാണവും വിതരണവും നിർവഹിക്കുന്ന പ്യാലി ഇന്ന് തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്.

@mammukka @dulQuer with family ❤️ pic.twitter.com/rqJwv8dZdt

— Dulquer Fans Club (@Dulquer_FC) July 7, 2022