elamaram

രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്ത പി ടി ഉഷയെ പരിഹസിച്ച സിപിഎം നേതാവും എംപിയുമായ എളമരം കരീമിനെതിരെ ബിജെപി നേതാവ് അഡ്വ. ബി ഗോപാലകൃഷ്‌ണൻ. നാല്പത് വർഷം പി ടി ഉഷ നടത്തിയ അദ്ധ്വാനത്തെ കരീമും കൂട്ടരും കണ്ടില്ലെന്ന് നടിച്ചപ്പോൾ അദ്ധ്വാനത്തെ ആരാധനയായി കാണുന്നവർ ആദരിച്ചു.

അതിന് വിയർപ്പിന്റെ അസുഖമുള്ള കരീം എന്തിനാ വിയർക്കുന്നത്. മൂന്നാം കിട അന്തം കമ്മി ആകരുതെന്നും രാജ്യസഭാ എംപിയാണെന്ന കാര്യം ഓർമവേണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. ഏഷ്യാഡ് യോഗ്യതയ്ക്കു പുറമേയുള്ള യോഗ്യത തെളിയിച്ചാണ് പി ടി ഉഷ രാജ്യസഭയിലെത്തുന്നതെന്നായിരുന്നു എളമരം കരീമിന്റെ പരിഹാസം. ഫേസ്ബുക്കിലൂടെയായിരുന്നു ഇതിന് ഗോപാലകൃഷ‌്ണൻ മറുപടി നൽകിയത്.

പോസ്റ്റിന്റെ പൂർണരൂപം വായിക്കാം.

പറയാനുള്ളത് എളമരം കരീമിനോടാണ്. താങ്കൾ ഒരു രാജ്യസഭാ എം പി ആണ് മൂന്നാം കിട അന്തം കമ്മി ആവരുത്. താങ്കൾക്ക് നാവിട്ടടിച്ച അദ്ധ്വാനമെ അറിയു. പ്രത്യേകിച്ച് പണി ഒന്നും ഇല്ലാത്തത് കൊണ്ട് വിയർപ്പിന്റെ ശല്യം ഉണ്ടാകും. അപ്പോൾ അദ്ധ്വാനിച്ച് വിയർക്കുന്നവരെ കാണുമ്പോൾ അസൂയയും കുശുമ്പും തോന്നാം.

പിടി ഉഷ അദ്ധ്വാനിക്കുന്നത് കണ്ടപ്പോ കരീമിന് എന്തോ തോന്നിയന്ന്. ശരിയാണ് നാല്പത് വർഷം പി.ടി.ഉഷ നടത്തിയ അദ്ധ്വാനത്തെ കരീമും കൂട്ടരും കണ്ടില്ലന്ന് നടിച്ചപ്പോൾ അദ്ധ്വാനത്തെ ആരാധനയായി കാണുന്നവർ ആദരിച്ചു. അതിന് വിയർപ്പിന്റെ അസുഖമുള്ള കരീം എന്തിനാ വിയർക്കുന്നത്.