ടീസർ റീലീസ് ചെയ്ത് മോഹൻലാൽ

ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കി മണിരത്നം സംവിധാനം ചെയ്യുന്ന മൾട്ടി സ്റ്റാർ ബ്രഹ്മാണ്ഡ ചിത്രമായ പൊന്നിയിൻ ശെൽവനിൽ രാജരാജ ചോളൻ - പൊന്നിയിൻ സെൽവനായി ജയം രവി. ലൈക്ക പ്രൊഡക്ഷൻസും മെഡ്രാസ് ടാക്കീസും ചേർന്നാണ് കാരക്ടർ ലുക്ക് പോസ്റ്റർ പുറത്തിറക്കിയത്.മലയാളം പതിപ്പിന്റെ ടീസർ മോഹൻലാൽ റിലീസ് ചെയ്തു.
വിക്രം, കാർത്തി, റഹ്മാൻ, പ്രഭു, ശരത് കുമാർ, ജയറാം, ബാബു ആൻ്റണി , പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, , അശ്വിൻ കാകുമാനു,ബാബു ആന്റണി, റിയാസ് ഖാൻ, ഐശ്വര്യ റായ് , തൃഷ,എെശ്വര്യ ലക്ഷമി, ശോഭിത ദുലിപാല, ജയചിത്ര എന്നിവരാണ് മറ്റു താരങ്ങൾ. ഏ.ആർ.റഹ്മാനാണ് സംഗീതസംവിധായനം.പൊന്നിയിൻ സെൽവൻ-1 ആദ്യ ഭാഗം സെപ്തം ബർ 30ന് റിലീസ് ചെയ്യും .