vikram

ചെന്നെെ: തമിഴ് നടൻ വിക്രം ആശുപത്രിയിൽ. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് താരത്തെ ചെന്നെെയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൃദയാഘാതമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. നടനെ ചെന്നെെ കാവേരി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെന്ന് തമിഴ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.

മണിരത്നം സംവിധാനം ചെയ്‌ത 'പൊന്നിയിൻ സെൽവൻ' എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിൽ താരം പങ്കെടുക്കേണ്ടതായിരുന്നു. ചെന്നൈയിൽ ഇന്ന് വൈകുന്നേരം ആറ് മണിക്കാണ് പരിപാടി നിശ്ചയിച്ചിരുന്നത്.