
ഷിൻസോ എന്നതിന്റെ നാമാർത്ഥം ദൈവിക ശക്തിയെന്നാണ്. ജാപ്പനീസ് ദേവതയായ കാമിയുടെ പ്രതിനിധിയെന്നും അർത്ഥമുണ്ട്
1954ൽ സെപ്തംബർ 21ന് ജപ്പാനിലെ ടോക്കിയോയിൽ മുൻ വിദേശകാര്യ മന്ത്രി ഷിന്റാരോ ആബെയുടെയും യോകോ ആബെയുടെയും മകനായി ജനനം.
മുൻ പ്രധാനമന്ത്രി നൊബുസുക്കെ കിഷിയുടെ ചെറുമകൻ.
1977ൽ സീക്കി സർവകലാശാലയിൽ നിന്ന് രാഷ്ട്രമീമാംസയിലും സതേൺ കാലിഫോർണിയയിൽ നിന്ന് പബ്ലിക് പോളിസിയിലും ബിരുദം.
1979ൽ കൊബേ സ്റ്റീൽ ലിമിറ്റഡിൽ ജോലിക്ക് ചേർന്നു.
1982 : വിദേശകാര്യ മന്ത്രാലയത്തിൽ പ്രവർത്തനം. ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയിൽ ചേർന്നു.
1993ൽ ജപ്പാൻ പ്രതിനിധി സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു
1999ൽ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയുടെ സാമൂഹ്യ ക്ഷേമ വിഭാഗം ഡയറക്ടർ
2005-ചീഫ് കാബിനറ്റ് സെക്രട്ടറി
2006 ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയുടെ അദ്ധ്യക്ഷപദത്തിൽ
2006 ൽ ആദ്യമായി പ്രധാനമന്ത്രി സ്ഥാനത്ത്
2007 ൽ ക്വാഡ് എന്ന ആശയം മുന്നോട്ട് വച്ചു
2007 സെപ്റ്റംബർ 12 ന് രാജി പ്രഖ്യാപിച്ചു
2012 ഡിസംബർ 26 ന് വീണ്ടും പ്രധാനമന്ത്രി
2017 ഒക്ടോബർ 22ന് തിരഞ്ഞടുപ്പിൽ തുടർ വിജയം
2020 ആഗസ്റ്റ് 28ന് ആരോഗ്യ കാരണങ്ങളാൽ രാജി
ഭാരതത്തിന്റെ രണ്ടാമത്തെ വലിയ പരമോന്നത ബഹുമതിയായ പത്മവിഭൂഷൺ നൽകി ആദരിച്ചു
8 ജൂലായ് 2022 ന് അക്രമിയുടെ വെടിയേറ്റ് മരണം.