
ബേസിൽ ജോസഫിനെ നായകനാക്കി നവാഗതനായ സംഗീത് പി. രാജൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്പാൽതു ജാൻവർ എന്നു പേരിട്ടു. ഒാണം റിലീസായി എത്തുന്ന ചിത്രത്തിൽ ഇന്ദ്രൻസ്, ദിലീഷ് പോത്തൻ, ഷമ്മി തിലകൻ, ജോണി ആന്റണി, ഉണ്ണിമായ പ്രസാദ് , ജയകുറുപ്പ്, എന്നിവരോടൊപ്പം നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു.
ലിജോ ജോസ് പെല്ലിശേരിയുടെ ചുരുളിയുടെ കഥാകൃത്തും സിദ്ധാർത്ഥ് ഭരതന്റെ ചതുരം എന്നീ ചിത്രത്തിന്റെ തിരക്കഥകൃത്തുമായ വിനോയ് തോമസിനൊപ്പം അനീഷ് അഞ്ജലിയും ചേർന്നാണ് രചന നിർവഹിക്കുന്നത്. അഞ്ചു സുന്ദരികൾ, കോമ്രഡ് ഇൻ അമേരിക്ക, വിജയ് സൂപ്പറും പൗർണ്ണമിയും ,ഷൈലോക്ക് തുടങ്ങിയ ചിത്രങ്ങളുടെ ഛായാഗ്രാഹകനായ രണദിവൈ ദൃശ്യാവിഷ്കാരം നിർവഹിക്കുന്നു. ഫഹദ് ഫാസിൽ , ദിലീഷ് പോത്തൻ, ശ്യാംപുഷ്കരൻ എന്നിവർ ചേർന്ന് ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ആണ് നിർമ്മാണം. സംഗീതം ജസ്റ്റിൻ വർഗീസ്.കല ഗോകുൽദാസ്. പ്രൊഡക്ഷൻ കൺട്രോളർ ബിനു മണമ്പൂർ.