കുടുംബ പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് എത്തിക്കാൻ കഴിയുന്നില്ല

bheeshma

2022ന്റെ ആദ്യ പകുതി പിന്നിടുമ്പോൾ, പണം വാരിയത് ആറു മലയാളചിത്രങ്ങൾ. സൂപ്പർ ശരണ്യ ഹൃദയം, ഭീഷ്‌മപർവ്വം, ജന ഗണ മന, സി.ബി.ഐ 5, ദ ബ്രെയ്‌ൻ, ജോ ആൻഡ് ജോ എന്നിവയാണ് തിയേറ്ററുകളിൽ നിന്ന് ആറുമാസത്തിനിടെ പണം വാരിയ പടങ്ങൾ. ഭീഷ്മപർവം മെഗാഹിറ്റ് ചിത്രമാണെന്ന് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അറിയിച്ചു. തിയേറ്ററുകളിൽ 74 ചിത്രങ്ങൾ ആണ് എത്തിയത്. ജനുവരി ഒന്ന് മുതൽ ജൂൺ 30 വരെ റിലീസ് ചെയത് 111 ചിത്രങ്ങൾ. ഇതിൽ 36 എണ്ണം ഒ.ടി.ടിയിലൂടെ സ്ട്രീം ചെയ്തു. ജനുവരിയിൽ റിലീസ് ചെയ്ത സൂപ്പർ ശരണ്യ ആണ് ആദ്യ ഹിറ്റ്. കുടുംബ പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് എത്തിക്കാൻ കഴിയുന്നില്ല എന്നതാണ് ചലച്ചിത്ര വ്യവസായം നേരിടുന്ന പ്രതിസന്ധി. ടിക്കറ്റ് നിരക്ക് കുറയാത്തതിന്റെ പ്രധാന കാരണം നികുതി എന്ന് നിർമ്മാതാക്കൾ ചൂണ്ടിക്കാട്ടുന്നു. 18 ശതമാനം ജി.എസ്.ടിയായും എട്ടര ശതമാനം വിനോദ നികുതിയായും നൽകണം. ഇതിനു പുറമെ 3 രൂപ ക്ഷേമനിധി കൂടി ചേരുമ്പോൾ 100 രൂപയുടെ ടിക്കറ്റിന് നികുതി ഇനത്തിൽ അടയ്ക്കുന്നത് 29.50 രൂപ. എല്ലാ യുവതാരങ്ങളുടെ ചിത്രങ്ങൾ ബോക്സോഫീസിൽ കാലിടറുന്ന കാഴ്ചയാണ് . മോഹൻലാലിന്റെ ആറാട്ട്, ടൊവിനോ തോമസിന്റെ നാരദൻ, ഡിയർ ഫ്രണ്ട് എന്നീ ചിത്രങ്ങൾ പരാജയ പട്ടികയിലാണ്. കെ.ജി.എഫ്. ആർ.ആർ.ആർ, വിക്രം തുടങ്ങിയ തെന്നിന്ത്യൻ ചിത്രങ്ങൾ ഇവിടെ നിന്നു പണം വാരുന്നുണ്ട്. ഓണം റിലീസിലിലാണ് ഇനി മലയാള സിനിമയുടെ പ്രതീക്ഷ.