df

കൊച്ചി : പ്രമുഖ ആയുർവേദ മരുന്ന് നിർമ്മാതാക്കളായ ഹരിദേവ് ഫോർമുലേഷൻസിന്റെ ഓജസെറ്റ് കാപ്‌സൂൾസ് കേരള വിപണിയിലിറക്കി. കൊച്ചിയിൽ സംഘടിപ്പിച്ച ചടങ്ങിൽ ഹരിദേവ് ഫോർമുലേഷൻസ് മാനേജിംഗ് ഡയറക്ടർ എം.എസ് രഘു, പുനർജിത്ത് ആയുർവേദ ഡയറക്ടർ ഡോ.എം.ആർ.ഹരിദേവ്, സി.ഇ.ഒ ടി.കെ.അബ്രാഹം, എലൻസ് ഹെൽത്ത് കെയർ മാനേജിംഗ് ഡയറക്ടർ ഷെല്ലി കെ.ആന്റണി എന്നിവർ ചേർന്നാണ് ഓജസെറ്റ് കാപ്‌സൂൾസ് വിപണിയിലിറക്കിയത്. ഹരിദേവ് ഫോർമുലേഷൻസിന്റെ 25-ാം വർഷത്തിലാണ് ഒ.ടി.സി പ്രൊഡക്ട്‌സ് വിപണിയിലിറക്കുന്നതെന്ന് മാനേജിംഗ് ഡയറക്ടർ എം.സ്.രഘു പറഞ്ഞു. പുനർജിത്ത് എന്ന ബ്രാൻഡിലാണ് കമ്പനിയുടെ ഒ.ടി.സി ഉത്പന്നങ്ങൾ വിപണിയിൽ ലഭ്യമാക്കുക. ഈ ശ്രേണിയിൽപ്പെട്ട ആദ്യ ഉത്പന്നമാണ് ഓജസെറ്റ് കാപ്‌സൂൾസ്. വരും മാസങ്ങളിൽ പുനർജിത്ത് ബ്രാൻഡിൽ ഹെയർ ഓയിൽ, കഫ് സിറപ്പ്, ഫേസ് ക്രീം, ഷാംപൂ തുടങ്ങിയ ഉത്പന്നങ്ങൾ വിപണിയിലിറക്കുമെന്ന് പുനർജിത്ത് ആയുർവേദ ഡയറക്ടർ ഡോ. എം.ആർ.ഹരിദേവ് പറഞ്ഞു.