ലോക ചരിത്രം യുദ്ധത്തിന്റെയും രാഷ്ട്രീയ സംഘര്‍ഷങ്ങളുടെയും കൂടി ചരിത്രം ആണ്. ഒന്നും രണ്ടും ലോക മഹാ യുദ്ധങ്ങള്‍ തുടങ്ങി വച്ച ശത്രുത ഇന്നും കനലുകള്‍ ആയി അവശേഷിക്കുന്നു. ഒന്നാം ലോക മഹായുദ്ധത്തിന് അവസാനം കുറിച്ച വെഴ്സായിലസ് കരാര്‍ രണ്ടാം ലോക മഹായുദ്ധത്തിനും മറ്റ് സംഘര്‍ഷങ്ങള്‍ക്കും കാരണം ആയിട്ടുണ്ട്. ജപ്പാനും റഷ്യയും തമ്മിലുള്ള യുദ്ധം ഇപ്പോഴും ഔദ്യോഗികം ആയി അവസാനിച്ചിട്ടില്ല.

ഇതാ അത്തരത്തില്‍ ഒരു വാര്‍ത്ത ചൈനയ്ക്ക് പിന്നാലെ റഷ്യയും ജപ്പാന്‍ സമുദ്ര മേഖലയില്‍ കടന്നു കയറാന്‍ ശ്രമിക്കുക ആണ്. റഷ്യയുടെ മൂന്ന് പടക്കപ്പലുകള്‍ ജപ്പാന്റെ സമുദ്ര മേഖലയില്‍ അനധികൃതം ആയി കടന്നു കയറിയെന്ന് ടോക്കിയോ ഭരണകൂടം അറിയിപ്പ് പുറപ്പെടുവിച്ചു.