
ബോളിവുഡ് അരങ്ങേറ്റ ചിത്രത്തിൽ സാമന്തയുടെ നായകൻ ആയുഷ്മാൻ ഖുറാന. വിക്കി കൗശൽ സംവിധാനം ചെയ്യുന്ന ദി ഇമ്മോർട്ടൽ അശ്വത്ഥാമ എന്നു പേരിട്ട ചിത്രത്തിലൂടെയാണ് സാമന്തയുടെ അരങ്ങേറ്റം. ഈ വർഷം അവസാനം ചിത്രീകരണം ആരംഭിക്കുന്ന ആദിത്യ ധർ നിർമ്മിക്കുന്ന ചിത്രത്തിൽ നിർമ്മാണ സ്റ്റുഡിയോയും പങ്കാളിയാണ്. അതേസമയം തപ്സി പന്നു നിർമ്മിക്കുന്ന ചിത്രത്തിലും സാമന്ത അഭിനയിക്കുന്നുണ്ട്. വിക്കി കൗശൽ ചിത്രത്തിനുശേഷം തപ്സി പന്നു ചിത്രം ആരംഭിക്കുമെന്നുമാണ് വിവരം. അക്ഷയ് കുമാറും കരൺ ജോഹറും ഒന്നിക്കുന്ന ചിത്രത്തിലും സാമന്ത ഭാഗമാകുന്നുണ്ട്.ബോളിവുഡിൽ അഭിനയിക്കുന്നതിന് മുൻപ് നിരവധി അവസരങ്ങളാണ് സാമന്തയെ തേടി എത്തുന്നത്. ശാകുന്തളം ,യശോധ എന്നീ ചിത്രങ്ങളാണ്സാമന്തയുടേതായി റിലീസിന് ഒരുങ്ങുന്നത്.