മറ്റ് രാജ്യങ്ങളെയൊക്കെ കടത്തി വെട്ടിക്കൊണ്ടാണ് നാവിക സേനാ രംഗത്ത് ലോകത്തെ ഏഴാമത്തെ വൻ സൈനിക ശക്തി എന്ന നിലക്ക് ഇന്ത്യയുടെ മുന്നേറ്റം. ലോകരാജ്യങ്ങളെ അസൂയപ്പെടുത്തുകയാണ് ഇപ്പോൾ ഇന്ത്യ എന്ന് പറഞ്ഞാൽ അതിൽ അതിശയിക്കാൻ ഒന്നുമുണ്ടാവില്ല.

ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ വിമാനവാഹിനി ഐഎൻഎസ് വിക്രാന്ത് കമ്മീഷണിങ്ങിനുള്ള അവസാന ഘട്ട തയ്യാറെടുപ്പിലാണ്. കൊച്ചിൻ ഷിപ്പ് യാർഡിൽ നിർമാണം പൂർത്തിയാക്കി വിവിധ പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കിയ ഐഎൻഎസ് വിക്രാന്ത് അവസാനഘട്ട സമുദ്ര പരീക്ഷണങ്ങൾക്കായി പുറപ്പെട്ടു കഴിഞ്ഞു.