df

കൊച്ചി: മാർ സ്ലീവാ മെഡിസി​റ്റി പാലായ്ക്ക് 2022ലെ ഇക്കണോമിക് ടൈംസിന്റെ ബെസ്റ്റ് ഹെൽത്ത്‌കെയർ ബ്രാൻഡ് അവാർഡ് ലഭിച്ചു. ഡൽഹിയിൽ നടന്ന ചടങ്ങിൽ ഫാർമസി കൗൺസിൽ ഒഫ് ഇന്ത്യയുടെ പ്രസിഡന്റ്
ഡോ.മോണ്ട്കുമാർ പട്ടേലിൽ നിന്ന് ആശുപത്രി മാനേജിംഗ് ഡയറക്ടർ മോൺ. ഡോ.ജോസഫ് കണിയൊടിക്കലും എച്ച്.ആർ ആൻഡ് ഐ.ടി.ഡയറക്ടർ റവ.ഡോ.ഇമ്മാനുവൽ പാറേക്കാട്ടും ചേർന്ന് അവാർഡ് ഏ​റ്റുവാങ്ങി. ഉന്നതനിലവാരത്തിൽ ഉള്ള സൗകര്യങ്ങളും പരിചരണവും ചികിത്സാസേവനങ്ങളും മിതമായ നിരക്കിൽ നൽകാൻ സാധിച്ചതിലൂടെ പൊതുജനങ്ങളുടെ വിശ്വാസം നേടിയെടുക്കാൻ കഴിഞ്ഞതാണ് ഈ നേട്ടത്തിന്റെ കാരണമെന്ന് ആശുപത്രി മാനേജിംഗ് ഡയറക്ടർ മോൺ.ഡോ. ജോസഫ് കണിയൊടിക്കൽ പറഞ്ഞു.