
ക്വലാലംപൂർ: ചിരവൈരിയായ തായ് സൂ യിംഗിനോട് തോറ്റ് മലേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റൺ ടൂർണമെന്റിൽ നിന്നും പി.വി സിന്ധു പുറത്തായി. ക്വാർട്ടറിൽ മൂന്ന് ഗെയിം നീണ്ടപോരാട്ടത്തിൽ 13-21,21-12, 12-21നായിരുന്നു സിന്ധുവിന്റെ തോൽവി. കഴിഞ്ഞയാഴ്ച മലേഷ്യ ഓപ്പണിലും തായ്യോട് തോറ്റാണ് സിന്ധു പുറത്തായത്. ടോക്യോ ഒളിമ്പിക്സ് സെമിയിലും തായ്യ്ക്ക് മുന്നിൽ കീഴടങ്ങിയ സിന്ധുവിന്റെ ചൈനീസ് തായ് പേയ് താരത്തിനെതിരായ 17-ാം തോൽവിയായിരുന്നു ഇന്നലത്തേത്. സിന്ധുവിനെതിരെ തായ്യുടെ തുടർച്ചയായ ഏഴാം ജയമാണിത്.