shinzo

 ബേനസീർ ഭൂട്ടോ (മുൻ പ്രധാനമന്ത്രി, പാകിസ്ഥാൻ)- 2007 ഡിസംബർ 27
പാകിസ്ഥാനിലെ റാവൽപിണ്ടിയിൽ തിരഞ്ഞെടുപ്പ് റാലിക്കിടെയുണ്ടായ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. ബേനസീറിന് വെടിയേറ്റിരുന്നതായും റിപ്പോർട്ടുകളുണ്ട്.

 ബീരേന്ദ്ര (നേപ്പാൾ രാജാവ്)- 2001 ജൂൺ 1

നാരായൻഹിതി പാലസിൽ നടന്ന രാജകീയ അത്താഴവിരുന്നിനിടെ കിരീടാവകാശിയായ മകൻ ദീപേന്ദ്ര വെടിവച്ചു കൊലപ്പെടുത്തി. രാജകുടുംബാംഗങ്ങളും കൊല്ലപ്പെട്ടു.

 ഇത്‌സാക്ക് റാബിൻ (മുൻ പ്രധാനമന്ത്രി, ഇസ്രയേൽ)-1995 നവംബർ 4

ടെൽ അവീവിൽ വൻ പൊതുജനറാലിയിൽ പങ്കെടുക്കവെ, വലതുപക്ഷ തീവ്രവാദിയുടെ വെടിയേറ്റ് മരിച്ചു.

 രണസിംഹെ പ്രേമദാസ ( മുൻ പ്രസിഡന്റ്, ശ്രീലങ്ക) - 1993 മേയ് 1

കൊളംബോയിൽ എൽ.ടി.ടി.ഇയുടെ ചാവേർ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടു. സ്ഫോടനത്തിൽ കൊല്ലപ്പെട്ടത് 17 പേർ.

 രാജീവ് ഗാന്ധി (മുൻ പ്രധാനമന്ത്രി, ഇന്ത്യ)- 1991 മേയ് 21

തമിഴ് പുലികളെ നേരിടാൻ ശ്രീലങ്കയിലേക്ക് ഇന്ത്യൻ സൈന്യത്തെ അയച്ചതിന് പ്രതികാരമായി എൽ.ടി.ടി.ഇ അംഗമായ തനു (തേൻമൊഴി രാജരത്നം) ചാവേറായി പൊട്ടിത്തെറിച്ചു. രാജീവ് ഗാന്ധിക്കൊപ്പം 14 പേർ സ്ഫോടനത്തിൽ കൊല്ലപ്പെട്ടു.

 ഒലോഫ് പാമെ (മുൻ പ്രധാനമന്ത്രി, സ്വീഡൻ )- 1986 ഫെബ്രുവരി 28

ഭാര്യയുമൊത്ത് സിനിമ കണ്ട് മടങ്ങുന്നതിനിടെ പിന്നിൽ നിന്ന് വെടിവച്ചു കൊലപ്പെടുത്തി. രണ്ടുവർഷത്തിന് ശേഷം കൊലപാതകി ക്രിസ്റ്റഫർ പീറ്റേഴ്സണെ പിടികൂടി.

ഇന്ദിരാഗാന്ധി (മുൻ പ്രധാനമന്ത്രി, ഇന്ത്യ)-1984 ഒക്ടോബർ 31
പഞ്ചാബിലെ സുവർണ ക്ഷേത്രത്തിൽ ഒളിച്ച ഖാലിസ്ഥാൻ ഭീകരർക്കുനേരെ ഓപ്പറേഷൻ ബ്ലൂ സ്റ്റാർ എന്ന സൈനിക നടപടിക്ക് ഉത്തരവിട്ടതിൽ പ്രതിഷേധിച്ച് സിക്കുകാരായ അംഗരക്ഷകർ വെടിവച്ചു കൊലപ്പെടുത്തി.

സിയാ- ഉർ- റഹ്മാൻ (മുൻ പ്രസി‌ഡന്റ്, ബംഗ്ളാദേശ്) - 1981 മേയ് 30

ചിറ്റഗോംഗിൽ സുരക്ഷാഭടൻമാർ ഉൾപ്പെടെയുള്ള സൈനിക സംഘം വെടിവച്ചു കൊലപ്പെടുത്തി.

ജോൺ എഫ്. കെന്നഡി (മുൻ പ്രസി‌ഡന്റ്, അമേരിക്ക)- 1963 നവംബർ 22

ടെക്‌സസിലെ ഡാലസിൽ രാഷ്ട്രീയ പര്യടനം നടത്തുകയായിരുന്ന കെന്നഡി തുറന്ന കാറിൽ വാഹനവ്യൂഹത്തിനൊപ്പം സഞ്ചരിക്കുമ്പോൾ ലീ ഹാർവെ ഓസ്‌വാൾഡ് വെടിയുതിർത്തു. രണ്ടുദിവസത്തിന് ശേഷം അക്രമിയായ ഓസ്‌വാൾഡിനെയും വെടിവച്ചു കൊന്നു.

 ഏബ്രഹാം ലിങ്കൺ (മുൻ പ്രസിഡന്റ് , യു.എസ് )- 1865 ഏപ്രിൽ 14
വാഷിംഗ്ടൺ ഡിസിയിലെ ഫോർഡ് തിയേറ്ററിൽ അംഗരക്ഷകരില്ലാതെ നാടകം കണ്ടുകൊണ്ടിരുന്നപ്പോഴാണ് ജോൺ വിൽക്സ് ബൂത്ത് പിന്നിൽനിന്നെത്തി ലിങ്കന്റെ തലയ്ക്കുനേരെ പോയിന്റ് ബ്ലാങ്കിൽ വെടിയുതിർത്തത്.