jinesh

പെരിന്തൽമണ്ണ: പ്രണയം നിരസിച്ചതിനെ തുടർന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കുത്തിക്കൊല്ലാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. മണ്ണാർമല, പച്ചീരി വീട്ടിൽ ജിനേഷിനെയാണ് (22) പെരിന്തൽമണ്ണ പൊലീസ് അറസ്റ്റുചെയ്‌തത്. വ്യാഴാഴ്ച രാവിലെ എട്ടിന് ആനമങ്ങാട് ടൗണിൽ ട്യൂഷൻ സെന്ററിന് സമീപമായിരുന്നു സംഭവം. വിദ്യാർത്ഥിനിയെ തടഞ്ഞുനിറുത്തിയ യുവാവ് ബാഗിൽ കരുതിയ കത്തിയെടുത്ത് കുത്താൻ ശ്രമിക്കുകയായിരുന്നു. ഇതുതടഞ്ഞ പെൺകുട്ടി യുവാവിനെ തള്ളിയിട്ടശേഷം ബഹളമുണ്ടാക്കി. ആളുകൾ ഓടിയെത്തിയപ്പോൾ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ എതിരെ വന്ന വാഹനം തട്ടി പ്രതിയുടെ കൈക്ക് പരിക്കേറ്റു. വിവരമറിഞ്ഞെത്തിയ പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തു.

ഇരുവരും അടുപ്പത്തിലായിരുന്നുവെന്നും ഏപ്രിലിൽ ആനമങ്ങാടിനടുത്തുള്ള ബേക്കറിയിൽ വച്ച് പ്രതി ചുംബിക്കാൻ ശ്രമിച്ചതോടെ പെൺകുട്ടി പ്രണയം നിരസിച്ചെന്നും പൊലീസ് പറയുന്നു. കൊലപാതക ശ്രമത്തിന് പുറമേ പോക്‌സോ കുറ്റത്തിനും കേസെടുത്തിട്ടുണ്ട്.