fg

കൊച്ചി: ധനലക്ഷ്മി ബാങ്ക് എൻ.ആർ.ഐ നിക്ഷേപങ്ങളുടെ പുതുക്കിയ പലിശനിരക്ക് പ്രഖ്യാപിച്ചു. 555 ദിവസത്തെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 6ശതമാനം പലിശയും 1111 ദിവസത്തേക്ക് 6.25ശതമാനവുമായിട്ടാണ് പുതുക്കിയത്. ഈമാസം 11 മുതൽ പുതുക്കിയ നിരക്കുകൾ നിലവിൽവരും. പുതുക്കിയ പലിശനിരക്കിലൂടെ പ്രവാസികളുടെ പണത്തിന് കൂടുതൽ മൂല്യം ലഭിക്കുമെന്ന് ധനലക്ഷ്മി ബാങ്ക് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ ശിവൻ ജെ.കെ പറഞ്ഞു.