
കൊച്ചി: വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി (വി.ഐ.ടി) എൻജിനിയറിംഗ് പ്രവേശന പരീക്ഷയുടെ ഫലങ്ങൾ പ്രഖ്യാപിച്ചു. www. vit.ac.in വെബ്സൈറ്റിൽ ഫലം പരിശോധിക്കാം. പ്രവേശനത്തിനുള്ള ഓൺലൈൻ കൗൺസിലിംഗും ആരംഭിച്ചു.വി.ഐ.ടിയിലേക്കുള്ള വിവിധ എൻജിനിയറിംഗ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനപ്പരീക്ഷ ഇന്ത്യയിലെ 119 നഗരങ്ങളിലും നാല് വിദേശനഗരങ്ങളിലുമായി ജൂൺ 30മുതൽ ജൂലായ് 6വരെയാണ് നടത്തിയത്.
ഒരുലക്ഷംവരെയുള്ള റാങ്കുകാർക്ക് ആഗസ്ത് എട്ടുവരെയുള്ള കൗൺസിലിംഗിൽ പങ്കെടുക്കാം. ഒരുലക്ഷത്തിന് പുറത്തുള്ള രാങ്കുകാർക്ക് വി.ഐ.ടി - എ.പി, വി.ഐ.ടി ഭോപ്പാൽ എന്നിവിടങ്ങളിൽ പ്രേശനത്തിന് അർഹതയുണ്ട്. ജി .വി സ്കൂൾ ഡെവലപ്മെന്റ് പ്രോഗ്രാമിന് കീഴിൽ, സെൻട്രൽ, സ്റ്റേറ്റ് ബോർഡ് ക്ലാസ് 12 പരീക്ഷ ടോപ്പർമാർക്ക് നാല് വർഷവും 100 ശതമാനം ഫീസിളവ് നൽകും. 50 വരെ റാങ്കുകളുള്ള ഉദ്യോഗാർത്ഥികൾക്ക് 75 ശതമാനം ട്യൂഷൻ ഫീസ് ഇളവ് നൽകും. 51 മുതൽ 100 വരെ റാങ്കുള്ളവർക്ക് 50 ശതമാനം ട്യൂഷൻ ഫീസിളവും 101 മുതൽ 1000 വരെ റാങ്കിലുള്ള ഉദ്യോഗാർത്ഥികൾക്ക് 25 ശതമാനം ട്യൂഷൻ ഫീസിളവും ലഭിക്കും.