shinzo-abe

ബീജിംഗ്: ജപ്പാന്റെ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെ വെടിയേറ്റ് കൊല്ലപ്പെട്ടതിൽ ലോകമെമ്പാടും ദു:ഖം ആചരിക്കുമ്പോൾ ചൈനയിലെ ഒരുപറ്റം കമ്മ്യൂണിസ്റ്റ് ദേശീയവാദികൾ സംഭവം ആഘോഷിക്കുകയാണ്. ട്വിറ്ററിന് സമാനമായ ചൈനയുടെ സമൂഹമാദ്ധ്യമമായ വീബോയിൽ ആബെയുടെ മരണത്തെ ആഘോഷിച്ചും കൊലയാളിയെ പുകഴ്ത്തിയും കൊണ്ട് നിരവധി മെസേജുകളാൽ നിറയുകയാണ്.

Chinese nationalists on Weibo have began to celebrate that Japan’s ex PM Abe is shot during campaign today.

they call the attacker “hero” and send death wish to Abe

photo credit @MachineGun____ #TheGreatTranslationMovement #大翻译运动 pic.twitter.com/K4cxtQd0pi

— 巴丢草 Badiucao (@badiucao) July 8, 2022

ആബെയ്ക്ക് വെടിയേറ്റ വാർത്ത പുറത്തായ നിമിഷം മുതൽ കൊലയാളിയ്ക്ക് വീരപരിവേഷം നൽകികൊണ്ടും ആബെയ്ക്ക് മരണം ആശംസിച്ചും നിരവധി സന്ദേശങ്ങൾ വീബോയിൽ എത്തി. ആബെയുടെ മരണം പടക്കം പൊട്ടിച്ച് ആഘോഷിക്കേണ്ടതാണെന്ന രീതിയിലാണ് മിക്ക സന്ദേശങ്ങളും.

അതേസമയം ചൈനീസ് സർക്കാർ അനുകൂല വാർത്തകൾ നൽകുന്ന മാദ്ധ്യമമായ ചൈനീസ് ഗ്ളോബൽ ടൈംസ് ചൈനയിൽ നടക്കുന്ന ആഘോഷങ്ങളെ ന്യായീകരിച്ച് രംഗത്തെത്തി. ആബെ ദീർഘകാലം ജപ്പാന്റെ പ്രധാനമന്ത്രിയായിരുന്നു എങ്കിലും അദ്ദേഹത്തിന്റെ ഭരണത്തിൽ അസംതൃപ്തിയുണ്ടായിരുന്ന നിരവധി പേർ ഉണ്ടായിരുന്നെന്ന് ഗ്ളോബൽ ടൈംസ് ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ കുറിച്ചു. ആബെയുടെ ചില നയങ്ങൾ ജപ്പാനിൽ പാവപ്പെട്ടവരും സമ്പന്നരും തമ്മിലുള്ള വിടവ് വർദ്ധിപ്പിച്ചതായും ഇതിനെ അനുകൂലിക്കാത്ത വലിയൊരു വിഭാഗം ജനങ്ങൾ ജപ്പാനിലുണ്ടായിരുന്നെന്നും ഗ്ളോബൽ ടൈംസ് ട്വീറ്റ് ചെയ്തു.