kk

ജോജിക്ക് ശേഷം ഫഹദ് ​ ഫാസിൽ,​ ദിലീഷ് പോത്തൻ,​ ശ്യാം പുഷ്‌കരൻ എന്നിവർ നിർമ്മിക്കുന്ന പുതിയചിത്രം പ്രഖ്യാപിച്ചു. പാൽതു ജാൻവർ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ സംഗീത് പി. രാജനാണ്. ചിത്രത്തിൽ നിർമ്മാതാക്കളുടെ റോൾ മാത്രമാണ് ഫഹദിനും ശ്യാം പുഷ്‌കരനുമുള്ളത്. ദിലീഷ് പോത്തൻ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ബേസില്‍ ജോസഫ് ആണ്. ഇന്ദ്രന്‍സ്, ജോണി ആന്റണി, ദിലീഷ് പോത്തന്‍, ഷമ്മി തിലകന്‍, ശ്രുതി സുരേഷ്, ജയ കുറുപ്പ്, ആതിര ഹരികുമാര്‍, തങ്കം മോഹന്‍, സ്റ്റെഫി സണ്ണി, വിജയകുമാര്‍, കിരണ്‍ പീതാംബരന്‍, സിബി തോമസ്, ജോജി ജോണ്‍ എന്നിവര്‍ക്കൊപ്പം മോളിക്കുട്ടി എന്ന പശുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വിനോയ് തോമസ്, അനീഷ് അഞ്ജലി എന്നിവര്‍ ചേര്‍ന്ന് രചന നിര്‍വഹിച്ചിരിക്കുന്നു. അമല്‍ നീരദിനും മിഥുന്‍ മാനുവല്‍ തോമസിനുമൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് സംഗീത്. ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ബേസില്‍ ജോസഫ് ആണ്. രണദിവെയാണ് ഛായാഗ്രഹണം. സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്. വരുന്ന ഓണത്തിന് ഭാവന റിലീസ് ചിത്രം തിയേറ്ററുകളില്‍ എത്തിക്കും.

View this post on Instagram

A post shared by Bhavana Studios (@bhavana_studios1)