vikram

ചെന്നൈ: നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ വിക്രം അപകടനില തരണം ചെയ്തു. തീവ്രപരിചരണ വിഭാ​ഗത്തിൽ പ്രവേശിപ്പിച്ച നടനെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി.

ഇന്നലെ രാവിലെയാണ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിക്രമിന്റെ നില മെച്ചപ്പെട്ടതായി ആശുപത്രി അധികൃതർ മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചു.

വിക്രം മുഖ്യവേഷങ്ങളിലൊന്ന് കൈകാര്യം ചെയ്യുന്ന 'പൊന്നിയിൻ സെൽവൻ" എന്ന ചിത്രത്തിന്റെ ടീസർ ലോഞ്ച് ചെന്നൈയിൽ ഇന്നലെ വൈകിട്ട് ആറിന് നടക്കാനിരിക്കുകയായിരുന്നു. വിക്രം നായകനാവുന്ന അജയ് ജ്ഞാനമുത്തു ചിത്രം 'കോബ്ര" റിലീസിന് തയ്യാറെടുക്കുകയാണ്.