df

കൊച്ചി: ഫ്രഞ്ച് വാഹനനിർമ്മാതാക്കളായ റെനോൾട്ട് 2021 മാർച്ചിൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച സബ് കോംപാക്ട് എസ്.യു.വിയായ കൈഗറിന്റെ വില്പന 50,000 കടന്നു. റെനോൾട്ടിന്റെ ചെന്നൈ പ്ലാന്റിൽ സംഘടിപ്പിച്ച ചടങ്ങിലാണ് 50,000-ാമത് യൂണിറ്റ് പുറത്തിറക്കിയത്. ഇതിനോടനുബന്ധിച്ച് 'സ്റ്റെൽത്ത് ബ്ലാക്ക് ' എന്ന ആകർഷകമായ കളർ വേരിയന്റും കമ്പനി അവതരിപ്പിച്ചു. കൈഗർ ഇപ്പോൾ കെനിയ, മൊസാംബിക്, ബെർമുഡ, ഭൂട്ടാൻ, നേപ്പാൾ, മൗറീഷ്യസ്, ബ്രൂണൈ തുടങ്ങിയ രാജ്യങ്ങളിലും ലഭ്യമാണ്. ഡിസൈൻ, സുരക്ഷ, ക്വാളിറ്റി പെർഫോർമെൻസ് എന്നിവയിൽ റെനോ കൈഗർ ഉപഭോക്താക്കളുടെ പ്രിയവാഹനമായി മാറിയെന്ന് റെനോ ഇന്ത്യ മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ വെങ്കിട്ടരാമൻ മാമല്ല പല്ലെ വ്യക്തമാക്കി. കൊവിഡ് പ്രതിസന്ധികൾക്കിടയിലും കൈഗറിന്റെ വിജയം വാഹന വിപണിക്ക് പ്രതീക്ഷ പകരുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.