amarnath

ശ്രീനഗർ: അമർനാഥ് ഗുഹാക്ഷേത്രത്തിന് സമീപം മേഘവിസ്ഫോടനം. ക്ഷേത്രത്തിന് സമീപമുണ്ടായ വെള്ളപ്പൊക്കത്തിൽ 10 തീർത്ഥാടകർ മരണമടഞ്ഞു. നാല്പതോളം പേരെ കാണാതായിട്ടുണ്ട്. ഇവിടെ തീർത്ഥാടകർക്കായി ഒരുക്കിയിരുന്ന 25 ഭക്ഷണശാലകൾ വെള്ളപ്പൊക്കത്തിൽ ഒലിച്ചു പോയി. അമർനാഥിലേക്കുള്ള വഴി പൂർണമായും തടസ്സപ്പെട്ടിട്ടുണ്ട്. വൈകിട്ട് 5.30ഓടെയാണ് മേഘവിസ്ഫോടനം ഉണ്ടായത്. അമർനാഥ് ഗുഹയ്ക്കുമുകളിൽ നിന്നാണ് ജലപ്രവാഹമുണ്ടായതെന്ന് ഇന്തോ ടിബറ്റൻ ബോഡർ പൊലീസ് അറിയിച്ചു

#WATCH | Mountain Rescue Team (MRT) rescue work under progress after a cloud burst occurred in the lower reaches of the Amarnath Cave

(Source: J&K Police) pic.twitter.com/ianHJKVxFD

— ANI (@ANI) July 8, 2022

ക്ഷേത്രത്തിനുള്ളിൽ നിരവധി തീർത്ഥാടകർ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവർക്കായുള്ള രക്ഷാപ്രവർത്തനങ്ങൾ ഊർജിതമായി നടക്കുകയാണ്. പരിക്കേറ്റവരെ വ്യോമമാർഗം ആശുപത്രികളിൽ എത്തിച്ചു. ദേശീയദുരന്ത നിവാരണ സേനയെ രക്ഷാപ്രവർത്തനത്തിനായി നിയോഗിച്ചിട്ടുണ്ട്. മോശം കാലാവസ്ഥയെ തുടർന്ന് തീർത്ഥാടനം താത്ക്കാലികമായി നിർത്തിവച്ചു.

#WATCH | J&K: Massive amount of water flowing turbulently after a cloud burst occurred in the lower reaches of Amarnath cave. Rescue operation is underway at the site pic.twitter.com/w97pPU0c6k

— ANI (@ANI) July 8, 2022

തീർത്ഥാടനം നടക്കുന്ന അവസരങ്ങളിൽ ദേശീയ ദുരന്ത നിവാരണ സേനയുടെ ഒരു യൂണിറ്റ് എപ്പോഴും അമർനാഥിൽ ക്യാമ്പ് ചെയ്യാറുണ്ടെന്നും അപകടം ഉണ്ടായപ്പോൾ തന്നെ ഈ യൂണിറ്റ് രക്ഷാ പ്രവർത്തനം ആരംഭിച്ചെന്നും ദേശീയ ദുരന്ത നിവാരണ സേന ഡി ജി അതുൽ കർവാൾ പറഞ്ഞു. അപകട വിവരം അറിഞ്ഞയുടനെ ഒരു യൂണിറ്റിനെ കൂടി സംഭവസ്ഥലത്തേക്ക് അയച്ചുവെന്നും അവർ ഇതിനോടകം സ്ഥലത്തെത്തി രക്ഷാ പ്രവർത്തനം ആരംഭിച്ചതായും മറ്റൊരു യൂണിറ്റ് അമർനാഥിലേക്ക് തിരിച്ചുകഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.

#WATCH | J&K: Visuals from lower reaches of Amarnath cave where a cloud burst was reported at around 5.30 pm. Rescue operation underway by NDRF, SDRF & other associated agencies. Further details awaited: Joint Police Control Room, Pahalgam

(Source: ITBP) pic.twitter.com/AEBgkWgsNp

— ANI (@ANI) July 8, 2022