k

തിരുവനന്തപുരം: പൊലീസിനെതിരെ നിരന്തരം വിമർശനമുയരുന്നതിനിടെ പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി.

പൊലീസ് ആസ്ഥാനത്തെ അഡിഷണൽ ഡയക്ടറായിരുന്ന എ.ഡി.ജി.പി മനോജ് എബ്രഹാമിനെ വിജിലൻസ് മേധാവിയായി നിയമിച്ചു.

കെ.പദ്‌മകുമാറാണ് പൊലീസ് ആസ്ഥാനത്തെ പുതിയ എ.ഡി.ജി.പി. എ.ഡി.ജി.പി യോഗേഷ് ഗുപ്തയെ ബെവ്‌കോ എം.ഡിയായി നിയമിച്ചു. . എം.ആർ. അജിത് കുമാറിനെ പൊലീസ് ബറ്റാലിയന്റെ എ.ഡി.ജി.പിയായി മാറ്റി. ഡെപ്യുട്ടേഷൻ കഴിഞ്ഞ് തിരിച്ചെത്തിയ ടി. വിക്രം ഉത്തരമേഖലാ ഐ.ജിയാകും. ഐ.ജി അശോക്‌യാദവിനെ സെക്യൂരിറ്റി ഐ.ജിയായി മാറ്റി. ബെവ്‌കോ എം.ഡി ശ്യാംസുന്ദറാണ് പുതിയ ക്രൈംബ്രാഞ്ച് ഡി.ഐ.ജി.

ജില്ലാ പൊലീസ് മേധാവി സ്ഥാനത്തും മാറ്റങ്ങൾ ഉണ്ട്. കോഴിക്കോട് റൂറൽ എസ്.പി ശ്രീനിവാസനെ ഇന്റലിജൻസ് വിഭാഗത്തിലേക്ക് മാറ്റി. കറുപ്പ സ്വാമി കോഴിക്കോട് റൂറൽ എസ്.പിയാകും. എറണാകുളം റൂറൽ എസ്.പി കാർത്തിക്കിനെ കോട്ടയത്തേക്ക് മാറ്റി. വിവേക്‌കുമാറാണ് പുതിയ എറണാകുളം റൂറൽ എസ്.പി. കോട്ടയം എസ്.പി ശി‌ല്പയെ വനിതാ ബറ്റാലിയനിലേക്ക് മാറ്റി. കൊല്ലം കമ്മിഷണർ നാരായണൻ പൊലീസ് ആസ്ഥാനത്തേക്ക് മാറും. മെറിൻ ജോസഫ് കൊല്ലം കമ്മിഷണറാകും. വയനാട് എസ്.പിയായിരുന്ന അരവിന്ദ് സുകുമാറിനെ കെ.എ.പി നാലിലേക്ക് മാറ്റി. ആർ.ആനന്ദ് വയനാട് എസ്.പിയാകും. കുര്യാക്കോസ് ഇടുക്കി എസ്.പിയാകും.