3

കോഴിക്കോട്: വിഖ്യാത ചലച്ചിത്ര നടൻ പ്രേംനസീറിന്റെ മകളുടെ ഭർത്താവും തിരുവനന്തപുരം മംഗലപുരം ദിൽഖുഷിൽ പരേതനായ മജിസ്ട്രേറ്റ് ഇബ്രാഹിംകുഞ്ഞിന്റെ മകനുമായ കോഴിക്കോട് സോജിത്തിൽ റിട്ട.സൂപ്രണ്ടിംഗ് എൻജിനിയർ ഇ.എ.റഷീദ് (82) നിര്യാതനായി. തിരുവനന്തപുരത്തായിരുന്നു അന്ത്യം. ഭാര്യ: ലൈലാ ബീവി. മക്കൾ: സജിത് ഖാൻ,​ സോജാ നൗഷാദ്. മരുമക്കൾ: നസ്റീൻ, നൗഷാദ് (വി.കെ.സി ഗ്രൂപ്പ്). ജനാസ ഇന്നുരാവിലെ 11വരെ സ്വവസതിയായ തിരുവനന്തപുരത്തെ ഹീര ഗോൾഡൻ ഹിൽസിൽ. കബറടക്കം ഇന്നുച്ചയ്ക്ക് 12ന് മംഗലപുരം കുറക്കോട് മുസ്ലീം ജമാഅത്ത് പള്ളിയിൽ.