സഹോദര സ്നേഹത്തിന്റെ കഥ പറയുന്ന ' പ്യാലി' എന്ന ചിത്രം പ്രേക്ഷകരുടെ കണ്ണും മനസും നിറയ്ക്കുന്നു. അനശ്വര നടൻ എൻ.എഫ്. വർഗീസിന്റെ മകൾ സോഫിയ വർഗീസ് ആദ്യമായി നിർമ്മാതാവാകുന്ന ചിത്രം കൂടിയാണ് പ്യാലി. എൻ.എഫ് വർഗീസ് പിക്‌ചേഴ്സും ദുൽഖർ സൽമാന്റെ വേഫെയർ ഫിലിംസും ചേർന്ന് നിർമ്മിച്ച പ്യാലിയുടെ രചനയും സംവിധാനവും നിർവഹിച്ചത് ബബിതയും റിന്നും ചേർന്നാണ്. അഞ്ചു വയസുകാരി പ്യാലിയുടെയും അവളുടെ സഹോദരൻ സിയയുടെ ഹൃദയം തൊടുന്ന കഥയാണ് പ്യാലി പറയുന്നത്.

കലാസംവിധാനത്തിനും ബാലതാരത്തിനുമുള്ള ഇത്തവണത്തെ സംസ്ഥാന അവാര്‍ഡ് നേടിയ പ്യാലി ഇന്നാണ് തിയേറ്ററില്‍ എത്തിയത്. പ്യാലിയായി എത്തുന്ന ബാര്‍ബി ശര്‍മ്മയും സിയയായി എത്തുന്ന ജോര്‍ജ് ജേക്കബും പ്രേക്ഷക ഹൃദയം കീഴടക്കികഴിഞ്ഞു. ശ്രീനിവാസന്‍, മാമുക്കോയ, അപ്പാനി ശരത്, റാഫി, അല്‍ത്താഫ് സലിം, സുജിത് ശങ്കര്‍, ആടുകളം മുരുഗദോസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. . . ജിജു സണ്ണി ഛായാഗ്രഹണവും ദീപു ജോസഫ് എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു. പ്രശാന്ത് പിള്ളയാണ് സംഗീതം.