
ലൈംഗികബന്ധംകേവലം ആനന്ദത്തിന് മാത്രമല്ല ആരോഗ്യത്തിനും ഗുണകരമാണെന്ന് പഠനങ്ങൾ പറയുന്നു. പഹ്കാളികൾ തമ്മിലുല്ള മാനസികവും ശാരീരികവുമായ ബന്ധം നിലനിറുത്ത്താനും പ്രോസ്റ്റേറ്റ് കാൻസർ തടയാൻ വരെ പതിവായുള്ള ലൈംഗിക ബന്ധത്തിന് കഴിയും.
ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിലൂടെ ഹൃദയാരോഗ്യം മെച്ചപ്പെടും. മാസത്തിൽ ഒരിക്കൽ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന പുരുഷൻമാരെക്കാൾ ആഴ്ചയിൽ രണ്ടുതവണയിൽ കൂടുതൽ ലൈംഗികബന്ധത്തിൽ ഏ!*!ർപ്പെടുന്ന പുരുഷൻമാരിൽ ഹൃദയാഘാതത്തിനുള്ള സാദ്ധ്യത കുറവാണെന്നാണ് കണ്ടെത്തൽ. മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനും ലൈംഗികബന്ധം ഫലപ്രദമാണെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.
നല്ല ഉറക്കത്തിനും സെക്സ് സഹായിക്കുന്നു. രതിമൂർച്ഛയുടെ ഫലമായി ഉണ്ടാകുന്ന പ്രോലാക്ടിൻ എന്ന ഹോർമോൺ ഉറക്ക ഗുളികയുടെ ഫലം ചെയ്യും. ഇതിന്റെ ഫലമായി നല്ല ഉറക്കം ലഭിക്കും . പുരുഷമാരിലെ പ്രോസ്റ്റേറ്റ് കാൻസർ പോലുള്ള അസുഖങ്ങൾ ഒഴിവാക്കാൻ പതിവായുള്ള ലൈംഗികബന്ധം സഹായിക്കും. മാസത്തിൽ 20ൽ കൂടുതൽ തവണ സ്ഖലനം സംഭവിക്കുന്ന പുരുഷൻമാർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് പ്രോസ്റ്റേറ്റ് കാൻസറിനുള്ള സാദ്ധ്യത കുറവാണ്. ലൈംഗികബന്ധം, സ്വയംഭോഗം, സ്വപ്നസ്ഖലനം തുടങ്ങി ഏതുതരത്തിലുള്ള സ്ഖലനവും ഗുണകരമാണെന്നാണ് പഠനങ്ങൾ കാണിക്കുന്നത്.
ഈസ്ട്രജൻ, ടെസ്റ്റോസ്റ്റിറോൺ പോലുള്ള ഹോർമോണുകളുടെ അളവ് നിയന്ത്രിക്കാൻ സെക്സ് സഹായിക്കുന്നു. ഈ ഹോർമോണുകൾ അസന്തുലിതമാകുമ്പോൾ ആണ് ഹൃദ്രോഗം, അസ്ഥിക്ഷയം തുടങ്ങിയ അവസ്ഥകൾ ഉണ്ടാവുന്നത്.