
ഇന്ത്യൻ സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മണിരത്നത്തിന്റെ ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിൻ സെൽവൻ ആദ്യഭാഗത്തിന്റെ ടീസർ പുറത്തിറങ്ങി. മികച്ച് ദൃശ്യവിരുന്നാകും ചിത്രം നൽകുക എന്നാണ് ടീസറിൽ നിന്ന് ലഭിക്കുന്ന സൂചന. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലാണ് ടീസർ റിലീസ് ചെയ്തത്. മലയാളംപതിപ്പ്മോഹൻലാലും, തമിഴ് സൂര്യയും, ഹിന്ദി അമിതാബ് ബച്ചനും തെലുങ്ക് മഹേഷ് ബാബുവും കന്നഡ പതിപ്പ് രക്ഷിത് ഷെട്ടിയുമാണ് ലോഞ്ച് ചെയ്തിരിക്കുന്നത്. ഐശ്വര്യ റായ്, വിക്രം, ജയം രവി, തൃഷ, ജയറാം, ഐശ്വര്യ ലക്ഷ്മി തുടങ്ങി നിരവധി താരങ്ങൾ ടീസറിൽ എത്തുന്നുണ്ട്.
.ചിത്രത്തിന്റെ ഒ.ടി.ടി അവകാശം ആമസോൺ പ്രൈം . 125 കോടിക്ക് സ്വന്തമാക്കിയിരുന്നു. തിയേറ്റർ റിലീസിന് ശേഷമായിരിക്കും ഒ.ടി.ടിയിൽ സ്ട്രീമിംഗ് ആരംഭിക്കുക. 'പൊന്നിയിൻ സെൽവൻ1' സെ്ര്രപംബർ 30 ന് പ്രദർശനത്തിനെത്തും. വിക്രം, ജയംരവി, കാർത്തി, റഹ്മാൻ, പ്രഭു, ശരത് കുമാർ, ജയറാം, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി, റിയാസ് ഖാൻ, ഐശ്വര്യാ റായ് ബച്ചൻ, തൃഷ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി വൻതാര നിര ചിത്രത്തിൽ അണിനിരക്കുന്നു. എ.ആർ.റഹ്മാനാണ് സംഗീത സംവിധായകൻ. ഛായാഗ്രഹണം രവി വർമ്മൻ. തോട്ട ധരണിയും വാസിം ഖാനും ചേർന്നാണ് കലാ സംവിധാനം. ശ്രീകർ പ്രസാദ് എഡിറ്റിംഗും ശ്യാം കൗശൽ ആക്ഷൻ കൊറിയോഗ്രഫിയും ബൃന്ദ നൃത്ത സംവിധാനവും ഏക ലഖാനി വസ്ത്രാലങ്കാരവും നിർവഹിക്കുന്നു.