
തിരുവനന്തപുരം: നാളെ കണ്ണൂരിലെത്തുന്ന ഗതാഗത മന്ത്രി ആന്റണി രാജുവിനെ സിഐ ടിയു ബഹിഷ്കരിക്കും. കെ.എസ്.ആർ.ടി.ലിസി കണ്ണൂർ ഡിപ്പോ യാർഡ് ഉദ്ഘാടനത്തിനാണ് മന്ത്രി ആന്റണി രാജു എത്തുന്നത്. കെ.എസ്.ആർ.ടി.സിയിലെ സി.ഐ.ടി.യു അംഗീകൃത യൂണിയനായ കെ.എസ്.ആർ.ടി.ഇ.എ ആണ് മന്ത്രിയെ ബഹിഷ്കരിക്കാൻ തീരുമാനിച്ചത്.
ബസുകളുടെ ബോർഡിൽ കരിങ്കൊടി കെട്ടി പ്രതിഷേധിക്കാനും തീരുമാനമുണ്ട്. പ്രതിപക്ഷ സംഘടനകളും മന്ത്രിയെ ബഹിഷ്കരിക്കും എന്ന് അറിയിച്ചിട്ടുണ്ട്. മന്ത്രി ആന്റണി രാജു സംഘടനകൾക്കെതിരെ നടത്തുന്ന പ്രസ്താവനകളാണ് യൂണിയനുകളുടെ തീരുമാനത്തിന് പിന്നിൽ.