
ഫഹദ് ഫാസിലിനെ നായകനാക്കി നവാഗതനായ സജിമോൻ പ്രഭാകർ സംവിധാനം ചെയ്യുന്ന മലയൻകുഞ്ഞ് തിയേറ്റർ റിലീസിന്. ചിത്രം ഡയറക്ട് ഒ.ടി.ടി ആയിരിക്കുമെന്ന വാർത്തകൾ തള്ലിയാണ് റിലീസ് തീയതി നിർമ്മാതാക്കൾ പുറത്തുവിട്ടത്. ജൂലായ് 22ന് ചിത്രം റിലീസ് ചെയ്യും. ചിത്രം തിയേറ്റർ റിലീസാണെന്ന വിവരം ഫഹദ് ഫാസിൽ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിട്ടുണ്ട്. ചിത്രത്തിന്റെ രചനയും ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നത് മഹേഷ് നാരായണനാണ്. ഫാസിലാണ് നിർമ്മാണം. എ.ആർ. റഹ്മാനാണ് ചിത്രത്തിന് സംഗീതം ചെയ്യുന്നത് എന്നതാണ് ഏറ്റവും ശ്രദ്ധേയം.
രജീഷ വിജയനാണ് നായിക. ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ദീപക് പറമ്പോല്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സെഞ്ചുറി റിലീസ് ചിത്രം തിയേറ്ററുകളിലെത്തിക്കും