amarnath-cloudburst

ശ്രീനഗർ: ജമ്മുകാശ്മീരിലെ അമർനാഥ് ഗുഹാ ക്ഷേത്രത്തിന് സമീപമുണ്ടായ മേഘവിസ്ഫോടനത്തില്‍ കാണാതായവർക്കുവേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. പതിനഞ്ചോളം പേർ മരിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോ‌ർട്ടുകൾ. പതിമൂന്ന് മരണങ്ങളാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. മരണസംഖ്യ ഇനിയും ഉയർന്നേക്കും.

#WATCH | Indian Army continues rescue operation in cloudburst affected area at the lower Amarnath Cave site

(Source: Indian Army) pic.twitter.com/0mQt4L7tTr

— ANI (@ANI) July 9, 2022

48 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്നലെ വൈകിട്ട് 5.30ഓടെയാണ് മേഘവിസ്ഫോടനം ഉണ്ടായത്. അമർനാഥ് ഗുഹയ്ക്കുമുകളിൽ നിന്നാണ് ജലപ്രവാഹമുണ്ടായതെന്ന് ഇന്തോ ടിബറ്റൻ ബോർഡർ പൊലീസ് അറിയിച്ചു.

കൊവി‌ഡിനെ തുടർന്ന് നിറുത്തിവച്ച അമർനാഥ് തീർത്ഥാടനം രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജൂൺ 30നാണ് പുനരാരംഭിച്ചത്. 72,​000 ത്തിലധികം തീർത്ഥാടകരാണ് അതിനുശേഷം ഇവിടം സന്ദർശിച്ചതെന്ന് അധികൃതർ അറിയിച്ചു.