
ബത്തേരി: മുട്ടിൽ വാര്യാട് നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് മൂന്ന് മരണം. പുൽപ്പള്ളി സ്വദേശി അനന്തു, പാലക്കാട് സ്വദേശികളായ യദു, മിഥുൻ എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം.
അഞ്ച് പേരാണ് കാറിലുണ്ടായിരുന്നത്. ഇതിൽ മൂന്ന് പേർ മരണമടഞ്ഞു. ഇവരുടെ മൃതദേഹങ്ങൾ കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിലും ജനറൽ ആശുപത്രിയിലുമായി സൂക്ഷിച്ചിരിക്കുകയാണ്. പ്രദേശത്ത് മുൻപും വാഹനാപകടം ഉണ്ടായിട്ടുണ്ട്.