akmal

ഇസ്‍ലാമാബാദ്: പാകിസ്ഥാൻ മുൻ ക്രിക്കറ്റ് താരം കമ്രാൻ അക്‌മലിന്റെ വീട്ടിൽ മോഷണം. ലാഹോറിലെ സ്വകാര്യ ഹൗസിംഗ് സൊസൈറ്റിയിലുള്ള വീട്ടിലാണ് മോഷണം നടന്നത്. മതപരമായ ചടങ്ങുകൾക്കു വേണ്ടി വാങ്ങിയ വിലയേറിയ ആടിനെയാണ് ഇവിടെ നിന്ന് മോഷ്‌ടിച്ചത്. 90,000 രൂപയാണ് മോഷണം പോയ ആടിന്റെ വിലയെന്ന് കമ്രാൻ അക്‌മലിന്റെ പിതാവ് പറഞ്ഞു.

ബലി നൽകാനായി വാങ്ങിയ ആറ് ആടുകളെ രാത്രി വീടിന് പുറത്തായി കെട്ടിയിരുന്നു. ആടുകളെ നോക്കാൻ തൊഴിലാളി ഉണ്ടായിരുന്നെങ്കിലും ഇയാൾ ഉറങ്ങിയ സമയത്താണ് കള്ളന്മാർ ആടിനെ മോഷ്‌ടിച്ചത്. പിന്നാലെ മോഷ്ടാക്കളെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടിയെന്നും ആടിനെ തിരികെ ലഭിച്ചെന്നും അക്‌മലിന്റെ കുടുംബം വ്യക്തമാക്കി.

akmal

പാകിസ്ഥാനു വേണ്ടി 53 ടെസ്റ്റിലും 157 ഏകദിനങ്ങളിലും 58 ട്വന്റി20 മത്സരങ്ങളിലും കുപ്പായമണിഞ്ഞ താരമാണ് കമ്രാൻ അക്‌മൽ. വിക്കറ്റ് കീപ്പർ ബാറ്ററായ കമ്രാൻ അക്‌മലിന്റെ സഹോദരൻ ഉമർ അക്മലും പാകിസ്ഥാൻ ക്രിക്കറ്റ് താരമാണ്.