
ബാബു ആന്റണിയെ നായകനാക്കി ഒമർ ലുലു സംവിധാനം ചെയ്യുന്ന ചിത്രമാണ് പവർ സ്റ്റാർ. ചിത്രത്തിന്റെ പ്രൊമോഷണൽ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ ഒട്ടനവധിയാളുകൾ സംവിധായകനെയും ട്രെയിലറിനെയും പരിഹസിച്ച് എത്തിയിരുന്നു. ഇപ്പോഴിതാ വിമർശനങ്ങൾക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് ഒമർ ലുലു.
ഇന്നലെ ഇറങ്ങിയ പ്രൊമോഷണൽ ട്രെയിലർ കണ്ട് ഒരുത്തനും മാർക്ക് ഇടാൻ വരണ്ടെന്നും ഇപ്പോൾ ഇറങ്ങിയ ട്രെയിലറും സിനിമയും തമ്മിൽ യാതൊരുവിധ ബന്ധവും ഇല്ലെന്നും സംവിധായകൻ പറഞ്ഞു. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഒമർ ലുലുവിന്റെ പ്രതികരണം.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഇന്നലെ ഇറങ്ങിയ Promotional Trailer കണ്ട് ഒരുത്തനും മാർക്ക് ഇടാൻ വരണ്ട ഇപ്പോ ഇറങ്ങിയ Trailer ഉം സിനിമയും തമ്മിൽ യാതൊരുവിധ ബന്ധവും ഇല്ലാ. അതാ പ്രൊഡ്യൂസറിന്റെ പേര് പോലും trailerൽ ഇല്ലാതത്ത്. പിന്നെ Trailerൽ ചുമ്മാ വില്ലനായി നിന്നത് എന്റെ DOP Sinu Sidharth അണ്ണൻ ആണ്. it’s only for fixing Babu Antony ചേട്ടൻ style പിന്നെ ഒരു പ്രമോ കണ്ടന്റ് അത്രമാത്രം
.
അപ്പോ എല്ലാ നായിന്റെ മക്കളോടും പറഞ്ഞേക്ക് അണ്ണന്‍ തിരിച്ച് വരും എന്ന് പറഞ്ഞാ തിരിച്ച് വരും, എന്നാൽ ഈദ് മുബാറക്ക് ചങ്ക്സ് 
.