death

ഇടുക്കി: നായാട്ടിനിടെ ആദിവാസി യുവാവ് അബദ്ധത്തിൽ വെടിയേറ്റ് മരിച്ചു. ഇരുപതേക്കർ കുടിയിൽ മഹേന്ദ്രൻ എന്നയാളാണ് മരിച്ചത്. സംഭവം പുറത്തറിയാതിരിക്കാൻ കൂടെയുണ്ടായിരുന്നവർ മൃതദേഹം പോതമേട് വനത്തിൽ കുഴിച്ചുമൂടുകയായിരുന്നു. സംഭവത്തിൽ കുഞ്ചിത്തണ്ണി സ്വദേശികളായ പ്രതികൾ പൊലീസിൽ കീഴടങ്ങി.

കഴിഞ്ഞ മാസം 28നാണ് മഹേന്ദ്രനെ കാണാതാകുന്നത്. പൊലീസ് അന്വേഷണത്തെ കുറിച്ചറിഞ്ഞ നായാട്ട് സംഘത്തിലുണ്ടായിരുന്ന രണ്ട് പേർ സ്റ്റേഷനിലെത്തി വിവരം അറിയിക്കുകയുമായിരുന്നു. പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.