classroom

ബല്ലിയ: കുട്ടിയെ ക്ലാസ്‌മുറിയിൽ പൂട്ടിയിട്ട് സ്‌കൂൾ അധികൃതർ വീട്ടിലേക്ക് പോയി. ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിലാണ് സംഭവം. അഞ്ച് വയസുകാരനെയാണ് സ്‌കൂൾ അധികൃതർ അബദ്ധത്തിൽ ക്ലാസ് മുറിയിൽ പൂട്ടിയിട്ടത്. വ്യാഴാഴ്ചയായിരുന്നു സംഭവം.


സ്‌കൂൾ വിട്ട് ഏറെ നേരമായിട്ടും കുട്ടി വീട്ടിലെത്താത്തതിനെ തുടർന്ന് മാതാപിതാക്കൾ തിരച്ചിൽ നടത്തുകയായിരുന്നു. സ്‌കൂളിലെത്തി, ക്ലാസ്‌മുറിയുടെ വാതിൽ തകർത്താണ് അഞ്ച് വയസുകാരനെ രക്ഷിച്ചത്. ക്ലാസ്‌മുറിയിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സഹായത്തിനുവേണ്ടി കരയുന്ന കുട്ടിയാണ് ദൃശ്യങ്ങളിലുള്ളത്.

സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. കുട്ടി ഉറങ്ങിപ്പോയതാകാമെന്നാണ് സ്‌കൂൾ അധികൃതർ നൽകുന്ന വിശദീകരണം. 'സ്‌കൂളിൽ നിന്ന് പോകുന്നതിന് മുമ്പ് ഞങ്ങൾ എപ്പോഴും ക്ലാസ് മുറികൾ പരിശോധിക്കാറുണ്ട്. പക്ഷേ ആ വിദ്യാർത്ഥിയെ ഞങ്ങൾ കണ്ടില്ല. അവൻ ഇപ്പോൾ സുഖമായിരിക്കുന്നു.'- പ്രിൻസിപ്പാൾ ഊർമിള ദേവി പറഞ്ഞു.

Ballia, UP | Class 1 student locked up in classroom, video viral

After school hours, we always check the rooms before leaving. But since that student had fallen asleep, we didn't spot him. We came to know about it later in the day. He is fine now: Urmila Devi, Principal pic.twitter.com/X2PAlf1xGa

— ANI UP/Uttarakhand (@ANINewsUP) July 8, 2022