srilanka

കൊളംബോ: ശ്രീലങ്കൻ പ്രസിഡന്റ് ഗോതബായ രാജപക്‌സെയുടെ വസതി കൈയേറി പ്രക്ഷോഭകർ. ആയിരക്കണക്കിന് പ്രക്ഷോഭകർ ഇരച്ചുകയറിയതോടെ രാജപക്‌സെ വസതി വിട്ടെന്നാണ് സൂചന. പ്രസിഡന്റ് രാജ്യം വിട്ടെന്നും ചില പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.


പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ഇന്നലെ പ്രഖ്യാപിച്ച കർഫ്യൂ പിൻവലിച്ചു. ഔദ്യോഗിക വസതിയുടെ ജനൽച്ചില്ലുകളുകളും ഗേറ്റുകളും പ്രക്ഷോഭകർ തകർത്തതായും റിപ്പോർട്ടുണ്ട്. രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധത്തിൽ നിരവധി പേർക്കാണ് ഇതിനോടകം പരിക്കേറ്റത്.

ഭക്ഷ്യക്ഷാമവും ഇന്ധന ക്ഷാമവും രൂക്ഷമായതോടെയാണ് ലങ്കയിൽ പ്രതിഷേധം തുടങ്ങിയത്. പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം ആരംഭിച്ചിട്ട് മാസങ്ങളായി. മഹിന്ദ രജപക്‌സെ നേരത്തെ പ്രധാനമന്ത്രി സ്ഥാനം രാജിവച്ചിരുന്നു.