
ദുൽഖർ സൽമാൻ നായകനാക്കി ആർ.ബാൽകി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം ചുപ് ടീസർ പുറത്തിറങ്ങി. സണ്ണി ഡിയോൾ, പൂജ ഭട്ട്, ശ്രേയ ധന്വന്തരി എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. റിവഞ്ച് ഓഫ് ദ് ആർട്ടിസ്റ്റ് എന്നാണ് ടാഗ്ലൈൻ. സൈക്കോളജിക്കൽ ത്രില്ലർ ഗണത്തിൽപ്പെട്ട ചിത്രമാണ് .ബാൽകിക്കൊപ്പം രാജസെൻ, റിഷി ഹിർമാനി എന്നിവർ ചേർന്നാണ് രചന. ഛായാഗ്രഹണം വിശാൽ സിൻഹ, സംഗീത് അമിത് ത്രിവേദി.
കാർവാൻ, സോയ ഫാക്ടർ എന്നീ ചിത്രങ്ങൾക്കുശേഷം ദുൽഖർ അഭിനയിക്കുന്ന മൂന്നാമത്തെ ബോളിവുഡ് ചിത്രം ആണ് ചുപ്.അതേസമയം മലയാളത്തിൽ സല്യൂട്ട് ആണ് ദുൽഖർ നായകനായി അവസാനം പ്രേക്ഷകർക്ക് മുന്നിൽ എത്തിയ ചിത്രം. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ചിത്രത്തിൽ പൊലീസ് വേഷമാണ് അവതരിപ്പിച്ചത്.