മടങ്ങി എത്തിയ ശേഷം ബി. ഉണ്ണിക്കൃഷ്ണൻ ചിത്രത്തിൽ ജോയിൻ ചെയ്യും

അവധിക്കാലം ആഘോഷിക്കാൻ കുടുംബസമേതം മമ്മൂട്ടി ലണ്ടനിൽ.ഭാര്യ സുൽഫത്ത്, മക്കളായ മറിയം, ദുൽഖർസൽമാൻ, ഇവരുടെ കുടുംബം എന്നിവരോടൊപ്പം ആണ് ലണ്ടനിൽ എത്തിയത്. ലണ്ടൻ എയർപോർട്ടിൽ നിന്നുള്ള മമ്മൂട്ടിയുടെയും കുടുംബത്തിന്റെയും ചിത്രങ്ങൾ സമൂഹമാദ്ധ്യമത്തിൽ തരംഗമാകുന്നു. ഏറെ നാളുകൾക്കുശേഷമാണ് മമ്മൂട്ടി ലണ്ടനിൽ എത്തുന്നത്. ഗൾഫ് രാജ്യങ്ങളിലേക്ക് മാത്രമായിരുന്നു കോവിഡിനുശേഷം യാത്ര. റോഷാക്ക് എന്ന മമ്മൂട്ടി ചിത്രത്തിന്റെ ചിത്രീകരണം കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്.ദുബായിൽ അവസാന ഘട്ട ചിത്രീകരണം.
മമ്മൂട്ടിയുടെ ഒാണം ചിത്രം ആണ് റോഷാക്ക്. പത്തുദിവസംമമ്മൂട്ടിയും കുടുംബവും ലണ്ടനിൽ ഉണ്ടാകുമെന്നാണ് വിവരം. ഏറെ വർഷങ്ങൾക്കുശേഷമാണ് മമ്മൂട്ടി കുടുംബസമേതം യാത്ര പോകുന്നത്.മടങ്ങി വന്നശേഷം മമ്മൂട്ടി ബി. ഉണ്ണിക്കൃഷ്ണന്റെ ചിത്രത്തിൽ 18ന് ജോയിൻ ചെയ്യും.
ഈ ചിത്രത്തിന്റെ ചിത്രീകരണം ഇന്ന്ആരംഭിക്കും. അമല പോൾ, ഐശ്വര്യ ലക്ഷമി , സ് നേഹ എന്നിവരാണ് മമ്മൂട്ടിയുടെ നായികമാ ർ.
പൊലീസ് കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഈ വർഷം മലയാളത്തിൽ പുറത്തിറങ്ങി സൂപ്പർഹിറ്റായി മാറിയ ചിത്രങ്ങളുടെ പട്ടികയിൽ ഭീഷ്മപർവ്വം, സി.ബി.ഐ 5 ദ ബ്രെയ്ൻ എന്നീ മമ്മൂട്ടി സിനിമകളുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ പ്രിയൻ ഓട്ടത്തിലാണ് എന്ന ചിത്രത്തിൽ അതിഥി വേഷത്തിലും മമ്മൂട്ടി തിളങ്ങിയിരുന്നു. ലിജോ ജോസ് പെല്ലിശേരിയുടെ നൻ പകൽ നേരത്ത് മയക്കം ആണ് മമ്മൂട്ടി അഭിനയിച്ചു പൂർത്തിയാക്കിയ ചിത്രം.