aiswarya

വെള്ളിത്തിരയിൽ 25 വർഷം പൂർത്തിയാക്കുകയാണ് മുൻ ലോകസുന്ദരിയും അഭിനേത്രിയുമായ ഐശ്വര്യ റായ്. 47 ചിത്രങ്ങളാണ് ഐശ്വര്യയുടെ കരിയറിൽ സംഭവിച്ചത്. ഇന്ത്യയിലെ മികച്ച സംവിധായകരുടെ എല്ലാം ചിത്രങ്ങളിൽ അഭിനയിച്ചു. ആദ്യ ചിത്രം മണിരത്നം സംവിധാനം ചെയ്ത ഇരുവർ ആണ്. ഇരുപത്തി അഞ്ചു വർഷം പൂർത്തിയാക്കുന്ന ചിത്രം മണിരത്നം സംവിധാനം ചെയ്ത പൊന്നിയിൻ ശെൽവൻ ആണ്. മണിരത്നത്തിന്റെ നാലു ചിത്രങ്ങളിൽ ഐശ്വര്യ റായ് അഭിനയിച്ചിട്ടുണ്ട്. മൂന്നു തവണ സഞ്ജയ് ലീല ബൻസാലിയുടെ ചിത്രത്തിലും അഭിനയിച്ചു. മലയാളത്തിൽ മമ്മൂട്ടി, മോഹൻലാൽ, തെന്നിന്ത്യയിൽ രജനികാന്ത്, വിക്രം എന്നിവർക്കൊപ്പവും അഭിനയിച്ചു. ബോളിവുഡിലെ മുൻനിരക്കാർക്കൊപ്പവും അഭിനയിച്ചു.ഹിന്ദി, തെലുങ്ക്, ബംഗാളി, ഇംഗ്ളീഷ് ഭാഷകളിലും സാന്നിദ്ധ്യം അറിയിച്ചു.