ഒട്ടനവധി മലയാള ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടിയാണ് ലക്ഷ്മി പ്രിയ. ബിഗ് ബോസ് മലയാളം സീസണിലെ ഫെെനലിസ്റ്റ് കൂടിയായ നടിക്ക് ഇപ്പോൾ വൻ ആരാധകവൃന്ദമാണ് ഉള്ളത്.
ഇപ്പോഴിതാ തന്റെ വിശേഷങ്ങൾ പ്രേക്ഷകരുമായി പങ്കുവയ്ക്കുകയാണ് ലക്ഷ്മി പ്രിയ. കൗമുദി മൂവിസിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം.

'ഞാൻ മുൻപ് ബിഗ് ബോസ് കണ്ടിട്ടില്ല. പരിപാടിയിൽ പങ്കെടുത്തത് പല താരങ്ങളുടെയും കരിയറിനെ ബാധിച്ചതായി എനിക്കറിയാം. ഇനി ജോലി ചെയ്‌ത് ജീവിക്കാൻ പറ്റുമോ എന്നൊക്കെയുള്ള ടെൻഷൻ ഉണ്ടായിരുന്നു. നാട്ടിലിറങ്ങാൻ പറ്റാത്ത അവസ്ഥയാകുമോയെന്ന ടെൻഷൻ ഉണ്ടായിരുന്നു. ജനം ഏത് രീതിയിലാണ് ഞങ്ങളെ കാണിക്കുന്നതെന്ന് അറിയില്ലല്ലോ. തിരിച്ചു വന്നപ്പോൾ കേരളത്തിലെ അമ്മമാരും ചേച്ചിമാരും കുടുംബങ്ങളും പെൺകുട്ടികളുമെല്ലാം ഹൃദയം നിറച്ച് സ്‌നേഹം നൽകി. എന്റെ നമ്പർ വെെറലായി, ഇപ്പോൾ മാറ്റേണ്ട അവസ്ഥയെത്തി. ലക്ഷ്മി പ്രിയ ആയാണ് ബിഗ് ബോസിലേയ്ക്ക് പോയത്. എൽ.പിയായിട്ടാണ് തിരികെ വന്നത്. കഴിഞ്ഞ മൂന്ന് സീസണിലും ബിഗ് ബോസിലേയ്ക്ക് വിളിച്ചിരുന്നു. എനിക്ക് വേണ്ടപ്പെട്ട ഒരാളുടെ മരണം നടന്നത് ബിഗ് ബോസിൽ ഉള്ളപ്പോൾ ഞാൻ അറിഞ്ഞു. സിക്‌സ്‌ത്ത് സെൻസ് ഒക്കെ പോലെ'- ലക്ഷ്മി പ്രിയ പറഞ്ഞു.
വിശദമായ അഭിമുഖം കാണാം...