nayanthara

നയൻതാരയുടെയും വിഘ്‌നേശ് ശിവന്റെയും വിവാഹച്ചടങ്ങിൽ നിന്നുള്ള കൂടുതൽ ചിത്രങ്ങൾ പുറത്ത്. ഷാരൂഖ് ഖാൻ, രജനികാന്ത്, മണിരത്നം തുടങ്ങിയവർക്കൊപ്പം ഇരുവരും നിൽക്കുന്ന ചിത്രങ്ങൾ വിഘ്നേശ് ശിവനാണ് പുറത്തു വിട്ടിരിക്കുന്നത്. ജൂൺ ഒമ്പതിനായിരുന്നു ഇരുവരുടെയും വിവാഹം മഹാബലിപുരത്തെ ഹോട്ടലിൽ വച്ച് നടന്നത്.

ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമായിരുന്നു പ്രവേശനമുണ്ടായിരുന്നത്. മലയാളത്തിൽ നിന്നും നടൻ ദിലീപ് മാത്രമാണ് വിവാഹത്തിനെത്തിയത്. കാതൽ ബിരിയാണി ( ചക്ക ബിരിയാണി)​ ആയിരുന്നു വിവാഹസദ്യയിലെ പ്രധാന ആകർഷണം.

ചുവപ്പ് സാരിയും മരതകം പതിപ്പിച്ച ആഭരണങ്ങളുമായിരുന്നു നയൻതാര ധരിച്ചത്. കസവ് മുണ്ടും ഷർട്ടുമായിരുന്നു വിഘ്‌‌നേശിന്റെ വേഷം. വിവാഹം കഴിഞ്ഞതിന് പിറ്റേദവിസം ഇരുവരും ആദ്യം പോയത് തിരുപ്പതി ക്ഷേത്രത്തിലായിരുന്നു.

നയൻതാരയുടെ അമ്മയ്‌ക്ക് വിവാഹത്തിൽ പങ്കെടുക്കാൻ സാധിക്കാത്തതുകൊണ്ട് അമ്മയെ കാണാനായി ഇരുവരും തിരുവല്ലയിലെത്തിയിരുന്നു. ബന്ധുവീടുകളും സന്ദർശിച്ച ശേഷമായിരുന്നു ഇരുവരും മടങ്ങിയത്. അതിനുശേഷം തായ്‌ലൻഡിലേക്കായിരുന്നു നയൻസും വിക്കിയും ഹണിമൂണിന് പോയത്.

View this post on Instagram

A post shared by Vignesh Shivan (@wikkiofficial)

View this post on Instagram

A post shared by Vignesh Shivan (@wikkiofficial)