elephant

പാലക്കാട്: ആളെക്കൊല്ലി കാട്ടാനയെ മെരുക്കാനെത്തിയ കുങ്കിയാന കൊമ്പനുമായി സൗഹൃദത്തിലായി. ഒടുവങ്ങാട് റബര്‍ എസ്റ്റേറ്റില്‍ ടാപ്പിംഗിനിടെ ഷാജിയെന്ന കര്‍ഷകന്റെ മരണത്തെതുടര്‍ന്നാണ് ആളെക്കൊല്ലി കാട്ടാനയെ പിടികൂടാന്‍ കോട്ടൂര്‍ ആന സങ്കേതത്തില്‍ നിന്ന് അഗസ്ത്യന്‍ എന്ന കുങ്കിയാനയെ എത്തിച്ചത്. എന്നാൽ അഗസ്ത്യനും കാട്ടാനയും സൗഹൃദത്തിലാവുകയായിരുന്നു. ഇതോടെ വനംവകുപ്പും നാട്ടുകാരും പ്രതിസന്ധിയിലാണ്.

ഇപ്പോള്‍ അഗസ്ത്യന് വേണ്ടി വനംവകുപ്പ് നല്‍കുന്ന ഭക്ഷണം പലപ്പോഴും വന്ന് കഴിക്കുന്നത് കാട്ടാനയാണ് . രാത്രിയും പകലുമടക്കം സ്ഥിരമായി കുങ്കിയാനയെ കാണാന്‍ കാട്ടാന എത്തുന്നുണ്ട്. ഇതോടെ കൊമ്പനെ തളക്കാനുള്ള വനംവകുപ്പിന്റെ നീക്കം തന്നെ പാളിയ സ്ഥിതിയാണ്.