fifa

ബാസൽ: അഴിമതി ആരോപിക്കപ്പെട്ട് വിചാരണയ്ക്ക് വിധേയരായ ഫിഫ മുൻ പ്രസിഡന്റ് സെപ് ബ്ലാറ്ററെയും യുവേഫ മുൻ പ്രസിഡന്റ് മിഷേൽ പ്ലാറ്റിനിയെയും സ്വിറ്റ്സർലൻഡിലെ ഫെഡറൽ ക്രിമിനൽ കോടതി കുറ്റവിമുക്തരാക്കി. ഇരുവർക്കും ഒരുവർഷവും എട്ടുമാസവുംവീതംതടവ് വിധിക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി തള്ളി.

ഫിഫ പ്രസിഡന്റായിരുന്ന ബ്ളാറ്റർ 1998-2002 കാലത്ത് ഫിഫയുടെ ഉപദേശകനായി ജോലിചെയ്തതിന് യുവേഫ പ്രസിഡന്റായിരുന്ന പ്ലാറ്റിനിക്ക് 16 കോടിയോളം രൂപ നൽകിയെന്നായിരുന്നു കേസ്. ഇത് അഴിമതിയാണെന്നായിരുന്നു ആരോപണം. എന്നാൽ ഫിഫയുടെ നിയമമനുസരിച്ചുള്ള കൈമാറ്റമേ നടന്നിട്ടുള്ളൂ എന്ന് ബ്ലാറ്റർ വാദിച്ചു. ജൂണ്‍ എട്ടുമുതല്‍ 22 വരെയാണ് വിചാരണ നടന്നത്.