tesla

ന്യൂഡൽഹി: ആഗോളതലത്തിൽ ഈവർഷം ജനുവരി-മാർച്ചിൽ വിറ്റഴിഞ്ഞത് 19.5 ലക്ഷം ഇലക്ട്രിക് വാഹനങ്ങൾ. മുൻവർഷത്തെ സമാനപാദത്തേക്കാൾ 79 ശതമാനമാണ് വളർച്ചയെന്ന് ഗവേഷണസ്ഥാപനമായ കൗണ്ടർപോയിന്റ് വ്യക്തമാക്കി. മൊത്തം ഇ-വാഹനവില്പനയിൽ 73 ശതമാനവും ബാറ്ററി ഇലക്‌ട്രിക് വാഹനങ്ങളായിരുന്നു (ബി.ഇ.വി). ബാക്കി പ്ളഗ്-ഇൻ ഹൈബ്രിഡ് ഇലക്‌ട്രിക് വാഹനങ്ങളും (പി.എച്ച്.ഇ.വി).

പൂർണമായും ഇലക്‌ട്രിക്കായി പ്രവർത്തിക്കുന്നവയാണ് ബി.ഇ.വി. ഇലക്‌ട്രിക്കിനൊപ്പം പെട്രോൾ എൻജിനുമുള്ളതാണ് ഹൈബ്രിഡ് വാഹനങ്ങൾ. മാർച്ചുപാദത്തിലും ലോകത്തെ ഇ-വിപണിയുടെ നായകസ്ഥാനത്ത് ടെസ്‌ലയാണ്. 68 ശതമാനം വളർച്ചയോടെ 13 ലക്ഷം യൂണിറ്റുകളുടെ വില്പന ടെസ്‌ല നേടി. ചൈനയാണ് ഏറ്റവും വലിയ ഇ-വാഹന വിതരണക്കാർ; രണ്ടാമത് യൂറോപ്പും മൂന്നാമത് അമേരിക്കയും.