tata

ന്യൂഡൽഹി: അസംസ്കൃതവസ്തുക്കളുടെ വിലവർദ്ധനയെ തുടർന്ന് ഉത്‌പാദനച്ചെലവേറിയത് കണക്കിലെടുത്ത് പാസഞ്ചർ വാഹനങ്ങളുടെ വില 0.55 ശതമാനം ഉയർത്തി ടാറ്റാ മോട്ടോഴ്‌സ്. പുതുക്കിയ വില ഇന്നലെ പ്രാബല്യത്തിൽ വന്നു. അടുത്തിടെ വാണിജ്യവാഹനങ്ങളുടെ വില ടാറ്റാ മോട്ടോഴ്‌സ് 1.5 മുതൽ 2.5 ശതമാനം വരെ ഉയർത്തിയിരുന്നു.